Connect with us

Gulf

സ്വര്‍ണത്തിളക്കവുമായി ഹനീന്‍ വീണ്ടും അന്താരാഷ്ട്ര കരാട്ടെ താരം

Published

|

Last Updated

വിന്നര്‍ കപ്പ് 2015 അന്തര്‍ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍
വിജയിയായ മുഹമ്മദ് ഹനീന്‍

അബുദാബി: വിന്നര്‍ കപ്പ് 2015 അന്തര്‍ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ (കന്നില്‍ ജുകു ഇന്റര്‍നാഷനല്‍ ഷോട്ടോ കാന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്) കുമിതേ (ഫൈറ്റിംഗ്) വിഭാഗത്തില്‍ സ്വര്‍ണമെഡലും കത്ത (കരാട്ടേ ഫോംസ്) വിഭാഗത്തില്‍ വെള്ളിമെഡലും നേടി മലയാളി ബാലന്‍ മുഹമ്മദ് ഹനീന്‍ ശ്രദ്ധേയനായി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപത്തി നാലോളം മത്സരാര്‍ഥികളില്‍ ഏക മലയാളിയായിരുന്നു 10 വയസ്സുകാരനായ മുഹമ്മദ് ഹനീന്‍. തുടര്‍ച്ചയായി നാല് തവണയാണ് ഹനീന്‍ ഈ നേട്ടത്തിന് അര്‍ഹനാവുന്നത്. 2011 മുതല്‍ 2015 വരെ യു എ ഇയില്‍ നടന്ന വിവിധ ദേശീയ അന്തര്‍ദേശീയ കരാട്ടേ മത്സരങ്ങളില്‍ ഹനീന്‍ പങ്കെടുക്കുകയും സ്വര്‍ണ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ ചിറമനനേങ്ങാട് പന്നിത്തടം കോണ്‍കോട് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഹനീന്‍ പെരുമ്പിലാവ് പള്ളികുളം സ്വദേശികളായ ഹകീം പള്ളികുളത്തിന്റെയും ഖദീജയുടെയും മൂത്തമകനാണ്. ഫാത്വിമ ഹനാന്‍, അഹ്മദ് അമീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പിതാവ് ഹകീം പള്ളിക്കുളം അബുദാബിയില്‍ കരാട്ടെ അധ്യാപകനാണ്.