ദോഹ മെട്രോ ഡിസൈനിംഗിന് വീണ്ടും അന്താരാഷ്ട്ര അവാര്‍ഡ്

Posted on: December 23, 2015 5:30 pm | Last updated: December 23, 2015 at 5:30 pm

mmmദോഹ: ഖത്വര്‍ റെയിലിന് ബെസ്റ്റ് അറേബ്യന്‍ ആര്‍കിടെക്ചറല്‍ ഡിസൈന്‍ ഫോര്‍ പബ്ലിക് സര്‍വീസ്, ബെസ്റ്റ് ഇന്റര്‍നാഷനല്‍ ആര്‍കിടെക്ചറല്‍ ഡിസൈന്‍ ഫോര്‍ പബ്ലിക് സര്‍വീസ് എന്നീ പ്രധാന അവാര്‍ഡുകള്‍ ലഭിച്ചു. ദോഹ മെട്രോയുടെ സ്റ്റേഷനുകളുടെ ഡിസൈനിനാണ് ഇന്റര്‍നാഷനല്‍ പ്രോപര്‍ട്ടി അവാര്‍ഡ്‌സിന്റെ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഖത്വര്‍ റെയില്‍ ഡെപ്യൂട്ടി സി ഇ ഒ ഹമദ് അല്‍ ബിശ്‌രി, ആര്‍കിടെക്ചറും എം ഇ പി ഡിപാര്‍ട്ട്‌മെന്റ് സീനിയര്‍ ഡയറക്ടറുമായ മുഹമ്മദ് തിംബ്ലി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സ്വീകരിച്ചു.
ഇതേ പ്രൊജക്ടിന് തന്നെ കഴിഞ്ഞ മാസം ദുബൈയില്‍ നടന്ന ചടങ്ങിന് മികച്ച ആര്‍കിടെക്ചര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.1995 മുതല്‍ക്കുള്ള ഇന്റര്‍നാഷനല്‍ പ്രോപര്‍ട്ടി അവാര്‍ഡ്, ലോകത്തിലെ റസിഡന്‍ഷ്യല്‍- കൊമേഴ്‌സ്യല്‍ പ്രൊപര്‍ട്ടി പ്രൊഫഷനലുകള്‍ക്ക് വേണ്ടിയുള്ളതാണ്. ഓരോ ലൈനിനും പ്രത്യേകം തിരിച്ചറിയല്‍ ഘടകവും ഓരോ സ്റ്റേഷനിലെയും പ്രദേശത്തെ ചരിത്രവും സംസ്‌കാരവും സമന്വയിപ്പിച്ച് ഡിസൈന്‍ ചെയ്തതുമാണ് ദോഹ മെട്രോയുടെ പ്രത്യേകത. മെട്രോ ശൃംഖല ഒന്നാകെ പ്രത്യേകം ഡിസൈനിംഗാണുള്ളത്.
പാരമ്പര്യ ഇസ്‌ലാമിക് വാസ്തുകലയുടെ വോള്‍ട്ടട് സ്‌പെയ്‌സസ് ആണ് എല്ലാ സ്റ്റേഷനുകളുടെയും പ്രത്യേകത. രാജ്യത്തിന്റെ ഭാവിയും പാരമ്പര്യവും അതിവിദഗ്ധതയോടെ സമന്വയിപ്പിച്ചാണ് സ്റ്റേഷനുകളുള്ളത്. ദോഹ മെട്രോയുടെ 37 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടത്തിന്റെ ആര്‍കിടെക്ചറിംഗ് 2018ഓടെയും 72 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെതിന്റെത് 2030ഓടെയും പൂര്‍ത്തിയാകും.