ഉപകരണം തകരാറായി; അടുത്ത ചൊവ്വാ ദൗത്യം നാസ ഉപേക്ഷിച്ചു

Posted on: December 23, 2015 6:51 am | Last updated: December 23, 2015 at 12:42 pm
SHARE

nasa mars missionചിക്കാഗോ: 2016 മാര്‍ച്ചില്‍ നടത്താനിരുന്ന ചൊവ്വാ ദൗത്യം നാസ ഉപേക്ഷിച്ചു. ദൗത്യത്തിനായി ഉപയോഗിക്കേണ്ട സുപ്രധാന ഉപകരണത്തില്‍ തകരാറ് കണ്ടെത്തിയതാണ് കാരണം. ഫ്രഞ്ച് സ്‌പേസ് ഏജന്‍സിയുടെ സീസ്‌മോമീറ്ററില്‍ ലീക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദൗത്യം ഉപേക്ഷിക്കാന്‍ നാസ തീരുമാനിച്ചത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ദൗത്യത്തിനായി അടുത്ത മാസം കാലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ എത്തിക്കേണ്ടതായിരുന്നു ഈ ഉപകരണം.

2016 മാര്‍ച്ചിലാണ് ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ പഠനം ലക്ഷ്യമിട്ടള്ള നാസയുടെ ഉപഗ്രഹം വിക്ഷേപിക്കേണ്ടിയിരുന്നത്. ആറ് മാസത്തിനുള്ളില്‍ ഉപഗ്രഹം ചൊവ്വയില്‍ ഇറങ്ങുന്ന രീതിയിലായിരുന്നു വിക്ഷേപണ ദൗത്യം ആസൂത്രണം ചെയ്തത്. എന്നാല്‍ ഉപകരണം തകരാറായതോടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് വിക്ഷേപണം സാധ്യമാകില്ല. 2018ലാണ് ഇനി വിക്ഷേപണത്തിന് പറ്റിയ സമയം. അപ്പോള്‍ വിക്ഷേപണം നടത്തുമോ എന്ന കാര്യത്തില്‍ നാസ തീരുമാനം അറിയിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here