Connect with us

National

മാഡത്തെ ഇനി സാറേ എന്ന് വിളിക്കുന്നതെങ്ങനെ?

Published

|

Last Updated

കേന്ദ്രപര: സാറേ എന്നു വിളിച്ചവരൊക്കെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. അദ്ദേഹത്തെ ഇനി മാഡം എന്നു വിളിക്കുന്നതെങ്ങനെ? ഒഡീഷയിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയായതോടെയാണ് ഈ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. ഒഡീഷ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ പ്രദീപ് പോര്‍ട്ട് ടൗണ്‍ഷിപ്പിലെ വാണിജ്യ നികുതി ഉദ്യോഗസ്ഥന്‍ രതികാന്ത പ്രധാനാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയായി മാറിയത്. ഈ 32 കാരന്‍ ഇനി ഐശ്വര്യ ഋതുപര്‍ണ പ്രധാന്‍ എന്ന പേരിലാണ് അറിയപ്പെടുക. മൂന്നാം ലിംഗക്കാര്‍ക്ക് പരിഗണന നല്‍കുന്ന തരത്തില്‍ 2014 ഏപ്രിലില്‍ സുപ്രീം കോടതി നടത്തിയ റൂളിംഗാണ് തന്നെ ഈ തീരുമാനത്തിന് പ്രപ്തയാക്കിയതെന്ന് ശസ്ത്രക്രിയക്ക് ശേഷം ഐശ്വര്യ പറഞ്ഞു. കന്ധമാല്‍ ജില്ലയില്‍പ്പെട്ട ഉദയഗിരിയില്‍ കനബാഗ്രി സ്വദേശിയായ പ്രധാന്‍ 2010 ഒക്‌ടോബറിലാണ് ഒഡീഷ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ചത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പി ജിയും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും സ്വന്തമാക്കിയ പ്രധാന്‍ മാധ്യമപ്രവര്‍ത്തകനായും ജോലി ചെയ്തിട്ടുണ്ട്. 2014 ഏപ്രിലില്‍ സ്ഥാനക്കയറ്റം ലഭിച്ച് വാണിജ്യ നികുതി ഓഫീസര്‍ ആകുന്നത് വരെ സാധാരണ ആണ്‍ വേഷത്തില്‍ ഓഫീസിലെത്തിയ പ്രധാന്‍, സുപ്രീം കോടതി വിധിക്ക് ശേഷം സാരിയുടുത്തായിരുന്നു ജോലിക്കെത്തിയത്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. സ്ത്രീയായിട്ടല്ലെങ്കിലും മൂന്നാം ലിംഗക്കാരുടെ വിഭാഗത്തിലാണ് ഇനി പ്രധാന്റെ സ്ഥാനം. വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്ന് പഴയതു പോലെ തന്നെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ ഐശ്വര്യ, തന്റെ ലിംഗമാറ്റം സംബന്ധിച്ച വിവരം ജില്ലാ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച് മേല്‍ നടപടിക്ക് കാക്കുകയാണ്.

Latest