വെള്ളച്ചാട്ടത്തില്‍ വീണ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Posted on: December 22, 2015 3:20 pm | Last updated: December 22, 2015 at 3:20 pm

jibinകോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഇദീപിക കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ജിബിന്‍ പി മൂഴിക്കല്‍ (30) ആണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു സംഭവം.
കോഴിക്കോട് സ്വദേശിയായ ജിബിന്‍ അഞ്ച് വര്‍ഷമായി ദീപിക റിപ്പോര്‍ട്ടറാണ്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു.