ടയോട്ട കൊറോള കാറുകളില്‍ എയര്‍ബേഗ് തകരാര്‍ കണ്ടെത്തി

2001- '07 മോഡല്‍ തിരിച്ചുവിളിച്ചു
Posted on: December 21, 2015 6:35 pm | Last updated: December 21, 2015 at 6:35 pm
SHARE

toyotoദോഹ: സാധാരണക്കാരായ പ്രവാസികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ടയോട്ട കൊറോള 2001-2007 മോഡല്‍ കാറിന്റെ പാസഞ്ചര്‍ സൈഡിലെ എയര്‍ബേഗില്‍ തകരാര്‍ കണ്ടെത്തി. കാറുകള്‍ തിരിച്ചു വിളിച്ച് തകരാര്‍ പരിഹരിച്ചു നല്‍കാന്‍ വാണിജ്യ മന്ത്രാലയം വിതരണ കമ്പനിക്ക് നിര്‍ദേശം നല്‍കി.
അപകടമുണ്ടാകുമ്പോള്‍ എയര്‍ബേഗ് വികസിച്ചു വരുന്നതില്‍ നിര്‍മാണപ്പിഴവുണ്ടെന്നാണ് കണ്ടെത്തിയത്. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തകരാര്‍ തീര്‍ത്തു കൊടുക്കാനാണ് നിര്‍ദേശം. മയാളികളുള്‍പെടെ നിരവധി പേര്‍ ഉപയോഗിക്കുന്ന വാഹനമാണ് ടൊയോട്ട കൊറോള. യൂസ്ഡ് മാര്‍ക്കറ്റിലും ഏറ്റവുമധികം വിറ്റു പോകുന്ന കാറാണിത്. താരതമ്യേന കുറഞ്ഞ വിലക്ക് കാര്യക്ഷമതയുള്ള കാര്‍ എന്ന പരിഗണനയില്‍ യൂസ്ഡ് കാര്‍ വാങ്ങുന്ന മലയാളികള്‍ പരിഗണിക്കുന്ന വാഹനമാണിത്.
ഖത്വറില്‍ ടയോട്ട കൊറോളയുടെ അംഗീകൃത വിതരണ കമ്പനിയായ അബ്ദുല്ല അബ്ദുല്‍ ഗനി ആന്‍ഡ് ബ്രോസ് കമ്പനിയുമായി ചേര്‍ന്നാണ് മന്ത്രാലയം കാറുകള്‍ തിരികെ വിളിച്ച് കേടു നന്നാക്കുന്ന കാംപയിന്‍ നടത്തുക. വാഹന സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി മന്ത്രാലയം നടത്തി വരുന്ന പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. ഉപഭോക്താക്കളില്‍ നിന്നു ലഭിച്ച പരാതികളും പരിശോധിച്ചു.
അതിനിടെ ഹോണ്ട സി ആര്‍ വി, സിവിക് 2007-2011, ജാസ് 2007-2012, സിറ്റി 2007-2011 മോഡല്‍ കാറുകളും ഡ്രൈവറുടെ ഭാഗത്തെ എയര്‍ബേഗ് നിര്‍മാണത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മന്ത്രാലയം തിരിച്ചു വിളിച്ചു. ഈ കാറുകളിലും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തകരാര്‍ തീര്‍ത്തു കൊടുക്കുന്നതിന് മന്ത്രാലയം വിതരണ കമ്പനിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here