ആപ്പിള്‍ ഐഫോണ്‍ സിക്‌സ് എസ്, എസ് പ്ലസ് വില കുറച്ചു

Posted on: December 21, 2015 1:19 pm | Last updated: December 21, 2015 at 6:22 pm

apple6s+മുംബൈ: ആപ്പിള്‍ ഐഫോണുകളിലെ ഏറ്റവും പുതിയ മോഡലുകളായ സിക്‌സ് എസ്, സിക്‌സ് എസ് പ്ലസ് എന്നിവയുടെ വിലകുറച്ചു. 16 ശതമാനത്തോളമാണ് ഫോണുകള്‍ പുറത്തിറങ്ങി രണ്ട് മാസത്തിനകം വെട്ടിക്കുറച്ചത്. ആദ്യമായാണ് ഇത്രയും ചുരുങ്ങിയ കാലത്തിനിടയില്‍ ആപ്പിള്‍ ഫോണുകളുടെ വില കുറയ്ക്കുന്നത്.

ഐ ഫോണ്‍ സിക്‌സ് എസ് 16 ജിബി മോഡലിന്റെ വില 62000 രൂപയില്‍ നിന്ന് 52000-55000 രൂപയായാണ് കുറച്ചിരിക്കുന്നത്. ഇതുപോലെ ഐ ഫോണിന്റെ എല്ലാ മോഡലുകളുടേയും വില കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐ ഫോണ്‍ സിക്‌സിന്റെ വിലയും സിക്‌സ് എസ് പ്ലസ് വിലയും തമ്മില്‍ ഇപ്പോള്‍ വലിയ മാറ്റമില്ല. വില അധികമാണെന്ന് ഫോണുകള്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ പരാതിയുയര്‍ന്നിരുന്നു. പ്രതീക്ഷിച്ച വില്‍പ്പന നടക്കാതെയായതോടെയാണ് ആപ്പിള്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്.

ALSO READ  ഐഫോണ്‍ എസ്ഇ (2020) ഇന്ത്യയില്‍ ഉത്പാദനം തുടങ്ങി