Connect with us

Kasargod

എസ് വൈ എസ് ഹുബ്ബുറസൂല്‍ പ്രഭാഷണവും സാന്ത്വനം ഭൂമി കൈമാറ്റവും നാളെ

Published

|

Last Updated

ബേവിഞ്ച: സ്‌നേഹറസൂല്‍ കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാനവ്യാപകമായി നടത്തുന്ന മീലാദ് ക്യാമ്പയിന്‍ ഭാഗമായി ജില്ലാതല ഹുബ്ബുറസൂല്‍ പ്രഭാഷണവും നിര്‍ധനരായ എട്ട് കുടുംബങ്ങള്‍ക്ക് സാന്ത്വനം പദ്ധതി പ്രകാരം വീട് നിര്‍മാണത്തിനുള്ള ഭൂമി കൈമാറ്റവും നാളെ തെക്കില്‍കടവില്‍ നടക്കും.
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും.
സാംസ്‌കാരിക സമ്മേളനം നാളെ വൈകിട്ട് നാലുമണിക്ക് ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ അധ്യക്ഷതയില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദുമ ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റഹ്മാന്‍ മദനി പടന്ന വിഷയാവതരണം നടത്തും. വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസംഗിക്കും. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. എ അബ്ദുര്‍റഹ്മാന്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, ശംസുദ്ദീന്‍, മൊയ്തീന്‍കുട്ടി ഹാജി, മൊയ്തീന്‍കുഞ്ഞിീ ടി ബി, നാസര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിക്കും.
വൈകിട്ട് ആറുമണിക്ക് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെപ്രാര്‍ഥനയോടെ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് തുടങ്ങും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറയും. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹിം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി വിഷയാവതരണംമ നടത്തും. ശാഫി ഹാജി കട്ടക്കാല്‍ സാന്ത്വന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ആധാരം കൈമാറും.
ചടങ്ങില്‍ കൊവ്വല്‍ ആമു ഹാജിയെ അദ്ദേഹത്തിന്റെ ജനസേവന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ആദരിക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് യുപി എസ് തങ്ങള്‍, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദല്ല മുസ്‌ലിയാര്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി മള്ഹര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ഹമീദ് മൗലവി ആലമ്പാടി, അബ്ദു റഹീം സഖാഫി ചിപ്പാര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, വാഹിദ് സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ടി പി മുഹമ്മദിലി, ടി പി അബ്ദുല്ല, ടി എന്‍ അഹ്മദ് ഹാജി, യു എം അബൂബക്കര്‍ ഹാജി മൊയ്തീന്‍ പനേര തുടങ്ങിയവര്‍ പ്രസംഗിക്കും.