വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് കനിവ് തേടുന്നു

Posted on: December 20, 2015 5:59 pm | Last updated: December 20, 2015 at 5:59 pm

IMG-20151219-WA0004അബുദാബി: വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി ഡ്രൈവര്‍ മലപ്പുറം വാഴക്കാട് വെട്ടത്തൂര്‍ സ്വദേശി കനിവുതേടന്നു. ചക്കിപറമ്പില്‍ മുസ്തഫയുടെ മകന്‍ നവാസിന്റെ ഇടത്കാല്‍ അബൂദാബിയില്‍ നടന്ന അപകടത്തെതുടര്‍ന്നു മുട്ടിനു മുകളില്‍ മുറിച്ചുമാറ്റിയിരന്നു. രണ്ടു കാലിനും ഗുരുതരമായ പരുക്കേറ്റ അവസ്ഥയിലാണ് അബുദാബി അല്‍ റഹ്ബ ഹോസ്പിറ്റലില്‍ ഈ 29കാരനെ എത്തിച്ചത്. ധാരാളം രക്തം നഷ്ടപ്പെട്ട അവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഏക മാര്‍ഗമായിരുന്നു ഇടതുകാല്‍ മുറിച്ചുമാറ്റല്‍. വലതു കാലിന്റെ എല്ല് പൊട്ടിയതിനാല്‍ സ്റ്റീല്‍ പ്ലേറ്റ് കൊണ്ട് എല്ലുകള്‍ ബന്ധിപ്പിച്ചിരിക്കുകയാണ്. ഡിസംബര്‍ പന്ത്രണ്ടിന് നവാസ് ഓടിച്ചിരുന്ന വാനിന് പുറകില്‍ ഗ്യാസ് വണ്ടി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്‍പിലുണ്ടായിരുന്ന ട്രക്കിനടിയില്‍ നവാസിന്റെ വാന്‍ കുടുങ്ങിയാണ് പരുക്കേറ്റത്. മുഹബി ലോജിസ്റ്റിക്കില്‍ ഡ്രൈവറായി ജോലിചെയുന്നതിനിടയില്‍ അബുദാബിയില്‍ ഡെലിവറി കഴിഞ്ഞ് ജബല്‍ അലിയിലേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. വാനിന്റെ മുന്‍വശം മുഴുവന്‍ തകരുകയും അതിനുള്ളില്‍പെട്ട നവാസിനെ ഗുരുതര പരുക്കുകളോടെ അബുദാബി അല്‍ റഹ്ബ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉപ്പയും ഉമ്മയും ഭാര്യയും ഒരു കുട്ടിയുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് നവാസ്. സാമ്പത്തികമായി പ്രയാസപ്പെടുന്ന ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഈ 29കാരന്‍. തുടര്‍ ചികിത്സക്കും കുടുംബത്തിന്റെ ക്ഷേമത്തിനുമായി യു എ ഇയിലെ പ്രദേശവാസികളായ ആളുകള്‍ അസ്‌ലം വെട്ടത്തൂര്‍ ചെയര്‍മാനായും പി അബ്ദുല്‍ ജലീല്‍ ജന. കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 050-6002355, 050-8015843.