അരുണ്‍ ജെയ്റ്റ്‌ലിക്ക് ക്രിക്കറ്റ് താരങ്ങളുടെ പിന്തുണ

Posted on: December 20, 2015 3:29 pm | Last updated: December 20, 2015 at 3:32 pm

arun-jaitley_625x300_61425092971ന്യൂഡല്‍ഹി: ഡല്‍ഹി ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനെതിരെ ഉയര്‍ന്ന അഴിമതിക്കേസില്‍ അരുണ്‍ ജെയ്റ്റ്‌ലിയെ പിന്തുണച്ച് ഡല്‍ഹിയിലെ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ എന്നിവരാണ് രംഗത്തെത്തിയത്. ജെയ്റ്റ്‌ലി എല്ലാക്കാലത്തും താരങ്ങള്‍ക്കൊപ്പം നിന്ന നേതാവായിരുന്നെന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ ഉണ്ടായിരുന്ന കാലത്ത് താരങ്ങളുമായി നല്ല രീതിയിലാണ് അദ്ദേഹം കളിക്കാരോട് ഇടപഴകിയിരുന്നതെന്നും സെവാഗ് വ്യക്തമാക്കി.

ജെയ്റ്റ്‌ലിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കി. തനിക്ക് വളരെ സഹായകരമായ നിലപാടായിരുന്നു ജെയ്റ്റ്‌ലിയുടേതെന്ന് ഇശാന്ത് ശര്‍മ്മയും ട്വിറ്ററില്‍ കുറിച്ചു.