വിദ്യാര്‍ഥികളെ വിസ്മയിപ്പിച്ച് വിദ്യാലയത്തിനുമുകളില്‍ പറന്ന് സാന്റ

Posted on: December 19, 2015 7:40 pm | Last updated: December 19, 2015 at 7:40 pm

&NCS_modified=20151217161141&MaxW=640&MaxH=427&AR-151219084ദുബൈ: സഫാ പാര്‍ക്കിന് സമീപത്തെ ഹൊറിസോണ്‍ സ്‌കൂളിന് മുകളിലൂടെ പാരച്ച്യൂട്ടില്‍ തെന്നിപ്പറന്ന് സാന്റ വിദ്യാര്‍ഥികളെ വിസ്മയിപ്പിച്ചു. ക്രിസ്മസിനായി വിദ്യാലയം അടക്കുന്ന അവസാന ദിവസത്തിലായിരുന്നു 700 ഓളം കുട്ടികള്‍ കണ്ണിമ വെട്ടാതെ കൈയടിച്ച് പ്രോത്സാഹിപ്പിക്കവെ സാന്റ പ്രൊപ്പല്ലര്‍ സ്ട്രാപ്പ് ഘടിപ്പിച്ച ഗ്ലൈഡറില്‍ സ്‌കൂള്‍ മുറ്റത്ത് വന്നിറങ്ങിയത്. മുമ്പ് ഒട്ടകപ്പുറത്ത് കയറി സ്‌കൂളില്‍ വന്നും സാന്റ വിദ്യാര്‍ഥികള്‍ക്കിടയില്‍ താരമായിരുന്നു.
സാന്റ പറന്നിറങ്ങുന്നതും പ്രതീക്ഷിച്ച് നിരവധി സാന്റമാര്‍ വിദ്യാലയത്തിന്റെ വിവിധ കോണുകൡ കുട്ടികളെ അത്ഭുതപ്പെടുത്താനായി ഒളിച്ചുനിന്നിരുന്നു. പാരച്യൂട്ടില്‍ വിദ്യാലയ മുറ്റത്ത് സാന്റ വന്നിറങ്ങിയതോടെ ഇവരും സാന്റക്കൊപ്പം ചേര്‍ന്നു. കുട്ടികളില്‍ നിന്ന് ദൈവത്തിന് സമര്‍പിക്കാനായി അവര്‍ എഴുതിയ എഴുത്തുകള്‍ കൈപറ്റുകയും കുട്ടികള്‍ക്ക് മിഠായികളും സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്ത ശേഷമാണ് സാന്റ വിടവാങ്ങിയത്.