വൈദ്യുതി ജീവനക്കാര്‍ ധര്‍ണ നടത്തി

Posted on: December 19, 2015 11:02 am | Last updated: December 19, 2015 at 11:02 am

കല്‍പ്പറ്റ: സംസ്ഥാന വ്യാപകമായി കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു) നടത്തുന്ന സമരത്തിന്റെ ഭാഗമായി കല്‍പറ്റ ഡിവിഷന്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. വിവിധ വിഷയങ്ങളില്‍ തര്‍ക്കം ഉയര്‍ന്നപ്പോള്‍ ബോര്‍ഡ് ഇറക്കിയ ഉത്തരവുകള്‍ നടപ്പാക്കാന്‍ ജില്ലയിലെ അധികാരികള്‍ തയ്യാറാകാത്ത സമീപനം തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരത്തിലേക്ക് ജില്ലയിലെ തൊഴിലാളികളെ തള്ളി വിടരുതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്് എം ആര്‍ സഹദേവന്‍ പറഞ്ഞു. ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരക്കുകയായിരുന്നു അദ്ദേഹം. ഒഴിവുള്ള മുഴുവന്‍ തസ്തികയിലേക്കും അര്‍ഹതയുള്ളവര്‍ക്ക് പ്രമോഷന്‍ നല്‍കിയും നിലവിലുള്ള പി എസ് സി ലിസ്റ്റില്‍ നിന്നും നിയമനം നല്‍കിയും , ഒഴിവുകള്‍ നികത്തിയും , ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനു വേണ്ട നടപടി സ്വീകരിക്കുക, അറ്റകുറ്റ പണികളും മറ്റ് അത്യാവശ്യ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ എല്ലാവിധ സാധന സാമഗ്രികളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക, ബോര്‍ഡ് നടപ്പിലാക്കികൊണ്ടിക്കുന്ന കമ്പ്യൂട്ടര്‍ വല്‍കരണത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയുന്ന വിധം കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പുതിയവ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുക, 20000 ത്തില്‍ അധികം ഉപഭോക്താക്കള്‍ ഉള്ളതും ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകളും പരിഗണിച്ച് സെക്ഷന്‍ ഓഫീസുകള്‍ വിഭജിക്കുക, പത്ത് കിലോ മീറ്റര്‍ പ്രവര്‍ത്തന പരിധി വരുന്ന ഓഫീസുകളില്‍ ലൈന്‍മാന്‍ മാരുടെ അധിക തസ്തിക അനുവദിക്കുക വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സംഘടന പ്രക്ഷോപത്തിനിറങ്ങിയിട്ടുള്ളത്. പലതവണ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്ന ഈ വിഷയങ്ങളില്‍ നിഷേധ സമീപനം തുടരുന്നതാണ് ഈ സമരതതിന് കാരണമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. വി ബാലചന്ദ്രന്‍, കെ പി ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം .ഷംസുദീന്‍ സ്വാഗതവും വേണു ഗോപാല്‍ നന്ദിയും പറഞ്ഞു.