സ്വീറ്റ് മീലാദിന് തുടക്കമായി

Posted on: December 19, 2015 11:00 am | Last updated: December 19, 2015 at 11:00 am

താനൂര്‍: ചിറമംഗലം ഇസ്‌ലാമിക്ക് അക്കാദമിക്ക് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന’’സ്വീറ്റ് മീലാദ് 2015’’ന് തുടക്കമായി. ഇന്നലെ വൈകുന്നേരം സിന്‍സിയര്‍ അക്കാദമി പരിസരത്ത് നിന്ന് തുടക്കം കുറിച്ച മീലാദ് റാലി പരപ്പനങ്ങാടി ടൗണില്‍ സമാപിച്ചു. സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ തങ്ങള്‍ കടലുണ്ടി, അശ്‌റഫ് അഹ്‌സനി ചെങ്ങാനി, സി എച്ച് മുജീബ് റഹ്മാന്‍ മാസ്റ്റര്‍ തിരൂരങ്ങാടി, കുഞ്ഞാവ ഹാജിചിറമംഗലം, പി വി അബ്ദുര്‍റശീദ് ചിറമംഗലം, അബ്ദുനാസര്‍ ഇര്‍ഫാനി, അബ്ദുസ്സലാം സഖാഫി പാണമ്പ്ര തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. സംഗമം യൂനുസ് സഖാഫി നന്നമ്പ്ര ഉദ്ഘാടനം ചെയ്തു. റബീഉല്‍ അവ്വല്‍ 12 ന് പുലര്‍ച്ചെ മുന്ന് മണിക്ക് നടക്കുന്ന മൗലിദ് സംഗമത്തോടെ പരിപാടി സമാപിക്കും. സമാപന സംഗമത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദലി ബാഫഖി തങ്ങള്‍, ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി, ജമലുല്ലൈലി തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ, ഹബീബ് തങ്ങള്‍ ചെരക്കാ പറമ്പ്, പി കെ എസ് തങ്ങള്‍ തലപ്പാറ പങ്കെടുക്കും.