ജപ്പാനില്‍ 2009ന് ശേഷം ആദ്യ വധശിക്ഷ നടപ്പാക്കി

Posted on: December 19, 2015 6:34 am | Last updated: December 19, 2015 at 9:35 am

hangടോക്കിയോ: ജപ്പാനിലെ പുതിയ നീതിന്യായ സംവിധാനത്തിന് കീഴില്‍ ആദ്യമായി വധശിക്ഷ നടപ്പാക്കി. കൊലപാതക കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പേരെയാണ് ഇന്നലെ തൂക്കിക്കൊന്നത്. 2012ല്‍ പ്രസിഡന്റ് ഷിന്‍സോ ആബേ അധികാരമേറ്റതിന് ശേഷം 14 പേരെ തൂക്കി കൊല്ലാന്‍ വിധിച്ചിരുന്നു. കവസാക്കി നഗരത്തില്‍ 2009ല്‍ മൂന്ന് പേരെ കൊന്നതിനാണ് 63 കാരനായ സുമിതോഷി സുഡയെ ശിക്ഷിച്ചത്. 2009ല്‍ ലെ ജഡ്ജസ് എന്ന പേരില്‍ പുതുതായി അവതരിപ്പിച്ച ജൂഡീഷ്യറി സംവിധാനത്തിന് ശേഷം നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. പ്രഫഷനല്‍ ജഡ്ജിമാരാണ് ഇത്തരം കോടതികള്‍ നിയന്ത്രിക്കുക. 26 വധശിക്ഷകള്‍ ഇത്തരം കോടതി വിധിച്ചതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2006ല്‍ ജപ്പാന്റെ വടക്കേ പ്രദേശമായ ലവാതെയില്‍ 52കാരിയെയും അവരുടെ മകളെയും കൊന്നതിനാണ് കാസുയുകി വകബയഷി എന്ന മധ്യവയസ്‌കനെ തൂക്കിലേറ്റിയത്. വധശിഷ നടപ്പാക്കുന്നതില്‍ അമേരിക്കക്ക് പുറമെ ആധുനിക സംവിധാനമുള്ള രാജ്യമാണ് ജപ്പാന്‍.
വധശിക്ഷ നടപ്പാക്കിയതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ജപ്പാന് നേരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ക്രൂര ശിക്ഷകള്‍ നിര്‍ത്തലാക്കണമെന്ന് ഇവര്‍ വാദിക്കുന്നു. കൂടുതല്‍ ആളുകള്‍ മരിക്കുന്നിന് മുമ്പ് ഇത്തരം വധശിക്ഷകള്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് ആംനസ്റ്റി ഇന്റര്‍നാഷമലിന്റെ കിഴക്കന്‍ ഏഷ്യ റിസേര്‍ച്ച് ഡയറക്ടര്‍ റോസന്‍ റിഫെ പ്രസ്താവനയില്‍ പറഞ്ഞു. വധശിക്ഷക്ക് ജപ്പാനില്‍ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ടെന്നും ജപ്പാന്‍ ജനത ഇതിനെ അനുകൂലിക്കുന്നതായും സര്‍വേകള്‍ പറയുന്നു. 127 തടവ് പുള്ളികള്‍ ജപ്പാനില്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്.