വിജയ് ഹസാരെ ട്രോഫി: കേരളത്തിനു ദയനീയ തോല്‍വി

Posted on: December 18, 2015 4:50 pm | Last updated: December 18, 2015 at 4:50 pm
SHARE

cricketബംഗളുരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു വീണ്ടും ദയനീയ തോല്‍വി. ഗുജറാത്തിനെതിരായ മത്സരത്തില്‍ വെറും 102 റണ്‍സിന് ഓള്‍ഔട്ടായ കേരളം ഏഴു വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്. തോല്‍വിയോടെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അസ്തമിച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കംമുതല്‍ തിരിച്ചടികളായിരുന്നു. സച്ചിന്‍ ബേബി(41) ഒഴികെയുള്ളവരെല്ലാം ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ അക്ഷര്‍ പട്ടേലും രണ്ടുവീതം വിക്കറ്റെടുത്ത ആര്‍.ബി. കലേരിയ, രോഹിത് ദാഹിയ, ജെ.ജെ. ബുമറാ എന്നിവരുമാണ് കേരളത്തിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആര്‍.എച്ച്. ഭട്ട്(35), ചിരാഗ് ജെ. ഗാന്ധി(20) എന്നിവര്‍ പുറത്താകാതെ നിന്നു.