Connect with us

Gulf

ഫോട്ടോഗ്രഫി മത്സരത്തില്‍ മലയാളിക്ക് 50,000 റിയാല്‍ സമ്മാനം

Published

|

Last Updated

ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാമതെത്തിയ ശിറാസ് അബ്ദുല്ല സമ്മാനത്തുക
ഏറ്റുവാങ്ങുന്നു

ദോഹ: അഞ്ചാമത് പരമ്പരാഗത പായ്ക്കപ്പല്‍ മേളയോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രഫി മല്‍സരത്തില്‍ മലയാളിക്ക് ഒന്നാം സ്ഥാനം. 140 പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ ശിറാസ് അബ്ദുല്ല (ശിറാസ് സിതാര)യാണ് 50,000 ഖത്വര്‍ റിയാലിന്റെ സമ്മാനത്തിന് അര്‍ഹനായത്.
അഹ്മദ് ഫഹദ് അല്‍ ഖുലൈഫി (40,000 റിയാല്‍), മുഹമ്മദ് നാജിബ് നാസര്‍ (30,000 റിയാല്‍) രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. കടല്‍തീരത്ത് മീന്‍ വലയുടെ ചുരുളഴിക്കുന്നവരുടെ രാത്രി ദൃശ്യമാണ് ശിറാസ് പകര്‍ത്തിയത്.
പ്ലാസ്റ്റിക് ആര്‍ട്ട് മത്സരത്തില്‍ ഹാസിം ഹിജാസി ഇസ്മാഈല്‍ ഒരു ലക്ഷം റിയാല്‍ കാഷ് പ്രൈസിനുള്ള ഒന്നാം സമ്മാനത്തിന് അര്‍ഹനായി. സാഗര്‍ തോഡോ കായല്‍ രണ്ടാം സ്ഥാനവും (50,000 റിയാല്‍), അഹ്മദ് നൂഹ് അല്‍സഹദ് (30,000 റിയാല്‍) മൂന്നാം സ്ഥാനവും നേടി).
കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്‌റാഹിം അല്‍ സുലൈതിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ച് ആദരിച്ചു.

Latest