ദുബൈ മെട്രോ; 2020 റൂട്ടിന് രൂപകല്‍പന നല്‍കി

Posted on: December 17, 2015 7:30 pm | Last updated: December 17, 2015 at 7:30 pm

dubai metroദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020 വേദിയിലേക്കുള്ള 14.5 കിലോമീറ്റര്‍ മെട്രോലൈനിന് ആര്‍ ടി എ രൂപകല്‍പന നല്‍കി. ചുകപ്പുപാതയില്‍ നിന്നാണ് വേള്‍ഡ് എക്‌സ്‌പോ വേദിയിലേക്ക് മെട്രോലൈന്‍ ഒരുങ്ങുന്നത്. നഖീല്‍ ഹാര്‍ബര്‍ ആന്റ് ടവര്‍ സ്റ്റേഷന്റെ ഭാഗത്തുനിന്ന് അല്‍ മക്തൂം രാജ്യാന്തര വിമാനത്താവള ഭാഗത്തേക്കാണ് പാത ഉണ്ടാവുക. ഇതില്‍ ഗാര്‍ഡന്‍സ് അടക്കം അഞ്ച് എലിവേറ്റഡ് സ്റ്റേഷനുകള്‍ ഉണ്ടാകും. നാലു കിലോമീറ്ററില്‍ ഭൂഗര്‍ഭ പാതയായിരിക്കും. രണ്ട് ഭൂഗര്‍ഭ സ്റ്റേഷനുകളുമുണ്ടായിരിക്കും.