‘ഇഷ്‌ഖേ റസൂല്‍’മീലാദ് ക്യാമ്പയിന് തുടക്കം

Posted on: December 17, 2015 7:13 pm | Last updated: December 17, 2015 at 7:13 pm
അബുദാബിയില്‍ കെ സി എഫ് സംഘടിപ്പിച്ച ഇഷ്‌ഖേ റസൂല്‍ മീലാദ് ക്യാമ്പയില്‍ നിന്ന്
അബുദാബിയില്‍ കെ സി എഫ് സംഘടിപ്പിച്ച ഇഷ്‌ഖേ റസൂല്‍ മീലാദ് ക്യാമ്പയില്‍ നിന്ന്

അബുദാബി: കെ സി എഫ് (ഐ എന്‍ സി) പ്രഖ്യാപിച്ച ‘ഇഷ്‌ഖേ റസൂല്‍’ മീലാദ് ക്യാമ്പയിന്റെ ഭാഗമായി കെ സി എഫ് അബുദാബി സോണ്‍ സംഘടിപ്പിച്ച ഇഷ്‌ഖേ റസൂല്‍ ബുര്‍ദ മജ്‌ലിസിന് കെ സി എഫ് അബുദാബി ബുര്‍ദ സംഘം നേതൃത്വം നല്‍കി.
അസ്സയ്യിദ് മുസ്തഫ പൂക്കോയ മിസ്ബാഹി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടി അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ സഖാഫി മാവൂര്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി. സോണ്‍ പ്രസിഡന്റ് കെ എച്ച് മുഹമ്മദ് കുഞ്ഞി സഖാഫി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഹാജി ശൈഖ് ബാവ മംഗലാപുരം, ഇബ്‌റാഹീം ബ്രൈറ്റ് മാര്‍ബിള്‍, ഹസൈനാര്‍ അമാനി അജ്ജാവരം റഫീഖ് ജൗഹരി പ്രസംഗിച്ചു.