‘സ്‌നേഹ റസൂല്‍ (സ്വ) കാലത്തിന്റെ വെളിച്ചം’ എസ് വൈ എസ് ജില്ലാ സെമിനാര്‍ ഒമ്പതിന്

Posted on: December 17, 2015 10:28 am | Last updated: December 17, 2015 at 10:28 am
SHARE

മലപ്പുറം: ‘സ്‌നേഹ റസൂല്‍ (സ്വ) കാലത്തിന്റെ വെളിച്ചം’ എന്ന വിഷയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി ജനുവരി ഒമ്പതിന് തിരൂരില്‍ സെമിനാര്‍ സംഘടിപ്പിക്കും.
സംസ്ഥാന വ്യാപകമായി എസ് വൈ എസ് നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനികളെ ഉദ്ദേശിച്ചുള്ളതാണ്. പ്രോഗ്രാം സമിതി അംഗങ്ങളായി പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എം അബൂബക്കര്‍ മാസ്റ്റര്‍, വി പി എം ബശീര്‍ പറവന്നൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരണം നാളെ വൈകുന്നേരം നാല് മണിക്ക് തിരൂര്‍ ദാറുദഅ്‌വയില്‍ നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എം അബൂബക്കര്‍ മാസ്റ്റര്‍, വി പി എം ബശീര്‍ പറവന്നൂര്‍, ബാവ ഹാജി തലക്കടത്തൂര്‍, എ കെ യാഹു സാഹിബ്, അബ്ദുസമദ് മുട്ടനൂര്‍, കെ പി എം ശക്കീര്‍, അബ്ദുലത്വീഫ് കൂട്ടായി സംബന്ധിക്കും. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 20 സോണുകളിലും മീലാദ് റാലികള്‍ നടത്തും. വിവിധ ഘടകങ്ങളില്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍, ലഘുലേഖ വിതരണം, മൗലീദ് സദസുകള്‍, സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
യോഗത്തില്‍ പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ മുഹമ്മദ് ഇബ്‌റാഹീം, അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, വി പി എം ബശീര്‍ പറവന്നൂര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here