പി ഡി പി വിമാനത്താവള മാര്‍ച്ച് 21ന്‌

Posted on: December 17, 2015 12:27 am | Last updated: December 17, 2015 at 12:27 am
SHARE

poonthura sirajആലപ്പുഴ: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിച്ചുപറിക്കും എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ ചൂഷണത്തിനുമെതിരെ സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്ക് 21 ന് പി ഡി പി പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തിരുവനന്തപുരം വിമാനത്താവള മാര്‍ച്ച് പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹിയും നെടുമ്പാശേരി എയര്‍പോര്‍ട്ട് മാര്‍ച്ച് സീനിയര്‍ വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുല്ലയും കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് വര്‍ക്കല രാജും ഉദ്ഘാടനം ചെയ്യും.