ഭീകരതക്കെതിരെ 34 രാഷ്ട്രങ്ങളുടെ സഹകരണത്തില്‍ അറബ് സൈനിക സഖ്യം വരു

Posted on: December 16, 2015 5:29 am | Last updated: December 15, 2015 at 11:30 pm
സഊദി രാജകുമാരനും പ്രതിരോധ മന്ത്രിയുമായ   മുഹമ്മദ് ബിന്‍ സല്‍മാന്‍ സൈനിക സഖ്യം രൂപവത്കരണത്തെകുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെ
സഊദി രാജകുമാരനും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൈനിക സഖ്യം രൂപവത്കരണത്തെകുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെ

റിയാദ്: ഭീകരതെക്കെതിരെ പോരാടാന്‍ സഊദിയുടെ നേതൃത്വത്തില്‍ 34 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സൈനിക സഖ്യം രൂപവത്കരിക്കുന്നു. സഊദി അറേബ്യ ഇന്നലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൈനിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രം സഊദി തലസ്ഥാനമായ റിയാദായിരിക്കുമെന്നും സഊദി ന്യൂസ് ഏജന്‍സി എസ് പി എ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ മുന്‍കൈയില്‍ രൂവത്കൃതമാകുന്ന സൈനിക സഖ്യത്തില്‍ പങ്കാളികളാകുന്ന രാജ്യങ്ങളുടെ പേരും പുറത്തുവിട്ടിട്ടുണ്ട്. ഈജിപ്ത്, ഖത്തര്‍, യു എ ഇ, തുര്‍ക്കി, മലേഷ്യ, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇതില്‍ പങ്കാളികളാകും. ഏത് പേരിലും വംശത്തിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദികളില്‍ നിന്നും തീവ്രവാദി സംഘടനകളില്‍ നിന്നും എല്ലാ മുസ്‌ലിം രാഷ്ട്രങ്ങളെയും സംരക്ഷിക്കുക എന്നതായിരിക്കും അറബ് സഖ്യ സൈന്യത്തിന്റെ പ്രധാന ദൗത്യം. എന്നാല്‍ ശിയാ ഭൂരിപക്ഷമുള്ള ഇറാന്‍ അറബ് സഖ്യ സൈന്യത്തില്‍ പങ്കാളികളാകില്ല. സിറിയ, യമന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിഷയത്തില്‍ ഇറാന്റെ നിലപാടുകള്‍ മറ്റു ഭൂരിഭാഗം അറബ് രാജ്യങ്ങളുടെ നിലപാടിനോടും എതിരായിരുന്നു. ഇറാഖും സിറിയയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘങ്ങളെ പ്രതിരോധിക്കാന്‍ അറബ് രാജ്യങ്ങള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് അടുത്തിടെ അമേരിക്ക രംഗത്തെത്തിയിരുന്നു.
സഊദി രാജകുമാരനും പ്രതിരോധ മന്ത്രിയുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. ഭീകരതക്കെതിരെയുള്ള പോരാട്ടം ഐക്യപ്പെടുത്തി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് സൈനിക മുന്നേറ്റം എന്ന കാര്യത്തെ കുറിച്ച് അദ്ദേഹം സൂചനകള്‍ നല്‍കിയില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണം ഇതിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ചുമാസങ്ങളായി യമിലെ ഹൂത്തി വിമതര്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ ചില അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്തമായ സൈനിക നടപടി നടത്തിവരികയാണ്.
ന്നു