ഖര്‍ത്തിയാത്തില്‍ ഖൈമകളുയരുന്നു

Posted on: December 15, 2015 8:54 pm | Last updated: December 18, 2015 at 7:51 pm
karthi
ഖര്‍ത്തിയാത്തിലെ ശമാല്‍ റോഡിന്റെ അരികില്‍ തയ്യാറാക്കുന്ന ഖൈമയുടെ കവാടം

ദോഹ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഖര്‍ത്തിയാത്തിലെ ശമാല്‍ റോഡിന്റെ ഇരുവശങ്ങളിലും പരമ്പരാഗത രീതിയിലുള്ള ഖൈമകള്‍ ഉയരുന്നു. കൊട്ടാര സദൃശമായ സൗകര്യങ്ങള്‍ ഒരുക്കുന്ന ഈ ഖൈമകള്‍ക്ക് വലിയ സംഖ്യയാണ് ചെലവ് വരുന്നത്. ഖത്വര്‍ അമീറും സംഘവും ഈ ഖൈമകള്‍ സന്ദര്‍ശിച്ച് മെച്ചപ്പെട്ടവക്ക് സമ്മാനം നല്‍കുമെന്നതാണ് പ്രത്യേകത. അതിനാല്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്തവും ആകര്‍ഷണീയവുമായ രീതിയില്‍ ഖൈമകള്‍ തയ്യാറാക്കുന്നതില്‍ വ്യാപൃതരാണ് ഇവിടെ തദ്ദേശീയര്‍.