ദ്വിദിന കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങി

Posted on: December 15, 2015 6:54 pm | Last updated: December 16, 2015 at 9:20 am
SHARE

CWQyaL8UAAA7edbതിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലേക്ക് മടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി തിരിച്ചത്. വിമാനത്താവളത്തില്‍വെച്ച് അദ്ദേഹം മുഖ്യമന്ത്രി അടക്കം സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയോട് ബോധിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം, ശബരി റെയില്‍പാത നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം, തീരസംരക്ഷണ നിയമത്തിലും കസ്തൂരിരംഗന്‍ നിയമത്തിലും ഇളവ് അനുവദിക്കണം, നാളികേര – റബ്ബര്‍ വിലയിടിവ് തടയാന്‍ നടപടിവേണം, മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കണം, ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ കൂട്ടി മുല്ലപ്പെരിയാര്‍ വിഷയം രമ്യമായി പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ശബരിമലയുടെ വികസനത്തിന് 625 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here