സഹ്‌റത്തുല്‍ ഖുര്‍ആന്‍: സെന്ററുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Posted on: December 13, 2015 11:36 pm | Last updated: December 13, 2015 at 11:36 pm

കോഴിക്കോട്: മര്‍കസ് രൂപകല്‍പന ചെയ്ത അന്താരാഷ്ട്ര നിലവാരമുള്ള സഹ്‌റതുല്‍ ഖുര്‍ആന്‍ പ്രീ സ്‌കൂളിന്റെ പുതിയ സെന്ററുകള്‍ 2016- 17 അധ്യായനവര്‍ഷത്തില്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
24 കുട്ടികളുള്ള ഒരു ബാച്ചിനു പരിശീലനം ലഭിച്ച മൂന്ന് അധ്യാപികമാര്‍ നേതൃത്വം നല്‍കും. ആധുനിക സൗകര്യങ്ങളുള്ള ശിശു സൗഹൃദ ക്ലാസ് റൂമുകളിലാണ് പഠന സൗകര്യം ഏര്‍പ്പെടുത്തുന്നത്. മൂന്ന് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാവുന്നതോടെ നിലവിലുള്ള കെ ജിയിലെ മുഴുവന്‍ പഠനവും ലഭിക്കുന്നതോടൊപ്പം പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്യാന്‍ പരിശീലിപ്പിക്കുകയും ഒരു ജുസ്അ് മനഃപാഠമാക്കുകയും ചെയ്യുന്നു.
സെന്ററുകള്‍ തുടങ്ങാന്‍ അപേക്ഷ നല്‍കിയവരും താത്പപര്യമുള്ളവരും ഇന്ന് രാവിലെ ഒമ്പതിന് മര്‍കസ് ഇഹ്‌റാമില്‍ നടക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടതാണ്.