Connect with us

Organisation

കുണ്ടൂര്‍ ഉറൂസിന് ഉജ്വല സമാപനം

Published

|

Last Updated

തിരൂരങ്ങാടി: പ്രവാചക സ്‌നേഹത്തിലൂടെ വഴി നടന്ന് ആദര്‍ശ പ്രസ്ഥാനത്തിന് ഊര്‍ജവും വീര്യവും പകര്‍ന്ന കുണ്ടൂര്‍ ഉസ്താദിന്റെ 10- ാം ഉറൂസിന് ആയിരങ്ങള്‍ സംഗമിച്ച ഹുബ്ബുര്‍റസൂല്‍ സമ്മേളനത്തോടെ സമാപനം. പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളുടെയും സ്വലാത്തിന്റെയും നിലക്കാത്ത പേമാരി വര്‍ഷിച്ച് കുണ്ടൂര്‍ ഗൗസിയ്യ ഭക്തി സാന്ദ്രമായി. ഇന്നലെ ഉച്ച തിരിഞ്ഞതോടെ തന്നെ നഗരിയും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു കവിയുകയായിരുന്നു.
വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമാപന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തി. അല്‍ ഐന്‍ അഹ്ബാബുല്‍ ഗൗസിയ്യയുടെ പ്രഥമ അവാര്‍ഡ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക് കാന്തപുരം സമ്മാനിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സി പി സൈതലവി മാസ്റ്റര്‍, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ലത്വീഫ് ഹാജി കുണ്ടൂര്‍ പ്രസംഗിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ ടി ജലീല്‍ എം എല്‍ എ, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മന്‍സൂര്‍ ഹാജി ചെന്നൈ, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. കെ എം എ റഹീം, ബാവഹാജി കുണ്ടൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, അലി ബാഖവി ആറ്റുപുറം, ക്ലാരി ബാവ മുസ്‌ലിയാര്‍, അബ്ദുന്നാസിര്‍ ഹാജി ഓമച്ചപ്പുഴ, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുഹാജി വേങ്ങര സംബന്ധിച്ചു.
ഇന്നലെ കാലത്ത് ഖത്മുല്‍ ഖുര്‍ആന്‍ സദസ്സോടെയാണ് പരിപാടി ആരംഭിച്ചത്. ഇന്ത്യയുടെ സൗഹൃദ പാരമ്പര്യവും ആധ്യാത്മിക നേതൃത്വവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. എന്‍ അലി അബ്ദുള്ള, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ വിഷയമവതരിപ്പിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കെ പി വഹാബ് തങ്ങള്‍, ഡോ. ശുഐബ് ചെട്ടിയാംകിണര്‍, നീലങ്ങത്ത് അബ്ദുസ്സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സുഹൃദ് സമ്മേളനം ഉസ്മാന്‍ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. അബൂഹനീഫല്‍ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ജലീല്‍ സഖാഫി ചെറുശ്ശോല വിഷയമവതരിപ്പിച്ചു. വി ടി ഹമീദ് ഹാജി, യൂനുസ് സഖാഫി നന്നമ്പ്ര പ്രസംഗിച്ചു. ഖസ്വീദത്തുല്‍ ഖാദിരിയ്യ ആലാപനവും നടന്നു.