ടുണീഷ്യന്‍ പ്രധാനമന്ത്രി കതാറ സന്ദര്‍ശിച്ചു

Posted on: December 11, 2015 9:23 pm | Last updated: December 11, 2015 at 9:23 pm
ടുണീഷ്യന്‍ പ്രധാനമന്ത്രി ഹബീബ് ഇസ്സീദ് കതാറ സന്ദര്‍ശിച്ചപ്പോള്‍. കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി സമീപം
ടുണീഷ്യന്‍ പ്രധാനമന്ത്രി ഹബീബ് ഇസ്സീദ് കതാറ സന്ദര്‍ശിച്ചപ്പോള്‍. കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി സമീപം

ദോഹ: ടുണീഷ്യന്‍ പ്രധാനമന്ത്രി ഹബീബ് ഇസ്സീദും സംഘവും കതാറ കള്‍ചറല്‍ വില്ലേജ് സന്ദര്‍ശിച്ചു. കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലാത്തിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.
കതാറയിലെ സംവിധാനങ്ങളും സൗകര്യങ്ങളും അദ്ദേഹം കണ്ടു. ഒപേറ ഹൗസ്, ഡ്രാമ തിയറ്റര്‍, ആംപി തിയറ്റര്‍ എന്നിവ അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം കതാറയില്‍ നടന്ന ടുണീഷ്യന്‍ ദിന പരിപാടികളുടെ ചിത്രങ്ങളും വിവരണങ്ങളും അദ്ദേഹം പ്രത്യേകമായി സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢപ്പെടാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്നും ഖത്വര്‍ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.