റീവൈന്റുമായി യൂട്യൂബ് എത്തി

Posted on: December 11, 2015 8:02 pm | Last updated: December 11, 2015 at 8:02 pm
SHARE

youtube-rewind-2015ന്യൂഡല്‍ഹി: ഒരു വര്‍ഷം കൂടി കടന്നുപോകാനൊരുങ്ങവെ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട വീഡിയോകളുമായി യൂട്യൂബ് റീവൈന്റ് എത്തി. കഴിഞ്ഞ വര്‍ഷങ്ങളിലും വര്‍ഷവസാനം യൂട്യൂബ് റീവൈന്റ് ഒരുക്കിയിരുന്നു. ഓരോ രാജ്യങ്ങള്‍ തിരിച്ചും ആഗോള തലത്തിലും ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോകളാണ് യൂട്യൂബ് ഒരുക്കുന്നത്.

ഇത്തവണത്തെ മുഖ്യ വീഡിയോകളിലെ താരങ്ങളെ അണിനിരത്തി ഒരു പ്രധാന വീഡിയോക്ക് ഒപ്പം പ്രധാന വീഡിയോകളും പ്രദര്‍ശിപ്പിക്കുന്ന അക്കൗണ്ടാണ് ഇതിനായി Youtube Rewind (India) എന്ന പേരില്‍ യൂട്യൂബ് ഒരുക്കിയിരിക്കുന്നത്. ഈ വീഡിയോകള്‍ കാണാം. നൗ വാച്ച് നീ എന്നതാണ് റീവൈന്റ് ഗാനത്തിന് യൂട്യൂബ് നല്‍കിയിരിക്കുന്ന പേര്.