Connect with us

Gulf

'യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ്' 1,017 എന്‍ട്രികള്‍

Published

|

Last Updated

ദുബൈ: രണ്ടാമത് “യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ്” അവാര്‍ഡിനായി 1,017 എന്‍ട്രികള്‍ ലഭിച്ചതായി ദുബൈ ക്യാബിനറ്റ്കാര്യ മന്ത്രിയും “യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ്” അവാര്‍ഡ് ഓര്‍ഗനൈസിംഗ് കമ്മിററി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി വെളിപ്പെടുത്തി. 165 രാജ്യങ്ങളില്‍ നിന്നായാണ് എന്‍ട്രികള്‍ ലഭിച്ചിരിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദുബൈ വീക്ഷണത്തിന്റെ ഭാഗമായാണ് വിവിധ മേഖലകളില്‍ നവീനാശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കാന്‍ പുരസ്‌കാരം നല്‍കുന്നത്.
പുത്തന്‍ സാങ്കേതികവിദ്യയിലൂടെ ലോക ജനതയുടെ ജീവിതം കൂടുതല്‍ സുഖപ്രദവും ആയാസരഹിതവുമാക്കി തീര്‍ക്കാനാണ് ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിന് കീഴില്‍ ദുബൈ ശ്രമിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ എന്‍ട്രികള്‍ ലഭിച്ചിരിക്കുന്നത്. മൊത്തം ലഭിച്ചവയുടെ 17.2 ശതമാനവും ഈ വിഭാഗത്തിലാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട്് 13.2 ശതമാനവും ലഭിച്ചിട്ടുണ്ട്. നവംബര്‍ ഒന്നുവരെയായിരുന്നു അപേക്ഷകള്‍ സ്വീകരിച്ചത്. ഡ്രോണ്‍ അവാര്‍ഡിലൂടെ നവീനാശയങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും ലോക കേന്ദ്രങ്ങളില്‍ മികച്ചതായി മാറാന്‍ ദുബൈക്ക് സാധിച്ചിട്ടുണ്ടെന്നും ഗര്‍ഗാവി ഓര്‍മിപ്പിച്ചു.

Latest