നിഴല്‍ വീഴാത്ത വെയില്‍ത്തുണ്ടുകള്‍

Posted on: December 11, 2015 5:20 am | Last updated: December 11, 2015 at 12:21 am

niyal veezhathaഎസ് ജയചന്ദ്രന്‍ നായര്‍
പ്രതിഭാശാലികളായ മലയാള എഴുത്തുകാരെയും കലാകാരന്മാരെയും ചലച്ചിത്രകാരന്മാരെയും അനുസ്മരിക്കുന്ന കുറിപ്പുകളുടെ സമാഹാരം. വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ലേഖകന് ഉണ്ടായ ബന്ധത്തില്‍ നിന്നാണ് ഈ കുറിപ്പുകളുടെ പിറവി. ഇവരില്‍ പലരും തന്നെ മോഹിപ്പിക്കുകയും അസൂയപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പറയുന്നു. കെ ബാലകൃഷ്ണന്‍, അരവിന്ദന്‍, ഇ എം എസ്, ടി ജെ എസ് ജോര്‍ജ്, പി ജി, കെ ജി ശങ്കരപ്പിള്ള തുടങ്ങി ഇരുപത്തി രണ്ട് പേരെക്കുറിച്ചാണ് ഈ കുറിപ്പുകള്‍. കറന്റ് ബുക്‌സ് തൃശൂര്‍. വില 135 രൂപ.