Connect with us

Malappuram

കുണ്ടൂര്‍ ഉറൂസിന് ഭക്തി നിര്‍ഭരമായ തുടക്കം

Published

|

Last Updated

കുണ്ടൂര്‍ ഉറൂസിന് തുടക്കം കുറിച്ച് ഇ സുലൈമാന്‍
മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നു

തിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ പത്താം ഉറൂസിന് കുണ്ടൂര്‍ ഗൗസിയ്യയില്‍ തുടക്കം. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പരിപാടികള്‍ക്ക് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ കൊടി ഉയര്‍ത്തിയതോടെ തുടക്കമായി.
മഖാം സിയാറത്തിന് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനവും ബുര്‍ദ വാര്‍ഷികവും ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തി.
വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി, എളങ്കൂര്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍, പി കെ എസ് തങ്ങള്‍ ഐദറൂസി, വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, എം മുഹമ്മദ് സ്വാദിഖ്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ക്ലാരി ബാവ മുസ്‌ലിയാര്‍, ബാവഹാജി കുണ്ടൂര്‍, എന്‍ പി ലത്തീഫ് ഹാജി, അബ്ദുല്ല മുസ്‌ലിയാര്‍ സംബന്ധിച്ചു. നേരത്തെ മമ്പുറം മഖാം, കരിങ്കപ്പാറ ഉസ്താദ് മഖാം, ഒ കെ ഉസ്താദ് മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ മഖാം എന്നിവിടങ്ങളില്‍ നടന്ന സിയാറത്തുകള്‍ക്ക് യഥാക്രമം സയ്യിദ് യൂസുഫുല്‍ ജീലാനി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ചാപ്പനങ്ങാടി ഹസന്‍ മുസ്‌ലിയാര്‍, ഒ കെ അബ്ദുസലാം മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തെന്നല സി എം മര്‍കസ്, മണലിപ്പുഴ അല്‍ ഇര്‍ശാദ് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച പതാക ജാഥ ഗൗസിയ്യയില്‍ സമാപിച്ചു. അബ്ദുല്‍ ഖാദിര്‍ കിണാശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന ബുര്‍ദ മജ്‌ലിസില്‍ പ്രമുഖ ബുര്‍ദ സംഘങ്ങള്‍ അണിനിരന്നു.
ഇന്ന് ഉച്ചക്ക് 1.30ന് കുഞ്ഞുവിന്റെ ഖബ്ര്‍ സിയാറത്തും കുണ്ടൂര്‍ ഉസ്താദ് മൗലിദും നടക്കും. അനുസ്മരണ സമ്മേളനം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ബശീര്‍ ഫൈസി വെണ്ണക്കോട്, അലി ബാഖവി ആറ്റുപുറം പ്രഭാഷണം നടത്തും. വൈകു. 6.30ന് നടക്കുന്ന ആദര്‍ശ സമ്മേളനം എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

---- facebook comment plugin here -----

Latest