Connect with us

Gulf

ദാഇഷിന്റെ ക്രൂരതകള്‍ താര്‍ത്താരികളെപ്പോലും പിന്നിലാക്കിയെന്ന് ശൈഖ് അബ്ദുല്ല

Published

|

Last Updated

ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

അബുദാബി: ചരിത്രാവശിഷ്ടങ്ങളും പൈതൃകങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ദാഇഷിന്റെ ക്രൂരതകള്‍ 13-ാം നൂറ്റാണ്ടിലെ ഇറാഖിന്റെ തകര്‍ച്ചാവേളയില്‍ താര്‍ത്താരികള്‍ കാണിച്ച അതിക്രമങ്ങളെപ്പോലും പിന്നിലാക്കിയെന്ന് യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രസ്താവിച്ചു.
ഇസ്‌ലാമിന്റെ മുഖം കെടുത്താനും മുസ്‌ലിംകള്‍ കൂടുതല്‍ തെറ്റിദ്ധരിക്കാനും മാത്രമേ ഇത്തരക്കാരുടെ നടപടികള്‍ സഹായകമാകൂ. മാനവികതക്ക് എന്നും അഭിമാനവും അന്തസും നല്‍കിയ സിറിയയിലും ഇറാഖിലുമുണ്ടായിരുന്ന ചരിത്രാവശിഷ്ടങ്ങളും പൈതൃകങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ദാഇശ് ഉള്‍പെടെയുള്ള സംഘങ്ങള്‍ മനുഷ്യത്വത്തോട് പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്, ശൈഖ് അബ്ദുല്ല പറഞ്ഞു.
കഴിഞ്ഞ14 നൂറ്റാണ്ടുകാലമായി മുസ്‌ലിം സമൂഹം നിധിപോലെ കാത്തുസൂക്ഷിച്ചുപോന്ന പൈതൃകങ്ങളും ചരിത്രശേഷിപ്പുകളും ബാലിശമായ വാദങ്ങള്‍ നിരത്തിയാണ് ഈ വിഭാഗങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത്. ഇത്തരം നീക്കങ്ങളിലൂടെ 13-ാം നൂറ്റാണ്ടിലെ ഇറാഖിന്റെ വീഴ്ചാ വേളയില്‍ ചരിത്രത്തോട് തുല്യതയില്ലാത്ത ക്രൂരത കാണിച്ച താര്‍ത്താരികളെപ്പോലും ഈ വിഭാഗങ്ങള്‍ പിന്നിലാക്കിയിരിക്കുകയാണെന്നും ശൈഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

Latest