വെള്ളാപ്പള്ളിയുടെ പാര്‍ട്ടി കേരളത്തിലെ ശിവസേനയെന്ന് കോടിയേരി

Posted on: December 10, 2015 3:10 pm | Last updated: December 10, 2015 at 3:11 pm

kodiyeriകൊച്ചി: കേരളത്തിലെ ശിവസേനയാണ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെള്ളാപ്പള്ളി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണം. ശ്രീനാരായണ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ആളെ സെക്രട്ടറിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ ജാഥ സെക്രട്ടറിമാര്‍ മാത്രമല്ല നയിക്കലെന്നും കോടിയേരി പറഞ്ഞു. ജാഥ നയിക്കുന്നതും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.