മുല്ലപ്പെരിയാര്‍: എല്ലാ ഷട്ടറുകളും അടച്ചു

Posted on: December 10, 2015 10:18 am | Last updated: December 10, 2015 at 3:14 pm
SHARE

mullappaeriyarതൊടുപുഴ: ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. ജലനിരപ്പ് 141.6 അടിയായാണ് കുറഞ്ഞത്. ജലനിരപ്പ് 141 അടിയായി നിലനിര്‍ത്താമെന്ന് തമിഴ്‌നാട് നേരത്തെ കേരളത്തിന് ഉറപ്പുനല്‍കിയിരുന്നു.

എന്നാല്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും ജലനിരപ്പ് 141.5നും 142നും ഇടയില്‍ നിര്‍ത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. മൂന്ന് ഷട്ടറുകളാണ് കഴിഞ്ഞ ദിവസം തുറന്നത്. ഇതില്‍ ഒന്ന് ഇന്നലെ ഉച്ചയോടെ അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു രണ്ടെണ്ണം ഇന്ന് അടച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here