വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

Posted on: December 10, 2015 9:45 am | Last updated: December 10, 2015 at 9:45 am

പാലക്കാട്: ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ബുധനാഴ്ച പകല്‍ 11 മുതല്‍ വൈകിട്ട് നാല് വരെ വിജിലന്‍സ് റെയ്ഡ് നടത്തി. പാലക്കാട് നമ്പര്‍ വണ്‍, നെന്മാറ, തെങ്കര, മണ്ണൂര്‍, വലിയവള്ളംപതി വില്ലേജാഫീസുകളിലായിരുന്നു റെയ്ഡ്. ഇവിടെ 90 ലക്ഷത്തോളം രൂപയുടെ റെവന്യുറിക്കവറി കുടിശ്ശിക പിരിച്ചെടുക്കാനുള്ളതായി കണ്ടെത്തി.
പോക്കുവരവ് രജിസ്റ്റര്‍, അപ്ലിക്കേഷന്‍ രജിസ്റ്റര്‍, രസീത് എന്നിവ കൃത്യമായി സൂക്ഷിച്ചിട്ടില്ല.വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് അറിയാനുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തുകയുണ്ടായി.വിവിധ ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. തീരുമാനമാകാത്ത ഫയലുകളും കണ്ടെത്തി. വിജിലന്‍സ് ഡിവൈഎസ്പി എം സുകുമാരന്‍, സിഐമാരായ ഫിറോസ്, കെ എം പ്രവീണ്‍കുമാര്‍, കെ വിജയകുമാര്‍, എ വിപിന്‍ദാസ്, സ്പഷ്യല്‍ തഹസില്‍ദാര്‍ അശോക്കുമാര്‍, ആര്‍ ആര്‍ സ്പഷ്യല്‍ തഹസില്‍ദാര്‍ ഷാജി ജെ ഊക്കന്‍, കിന്‍ഫ്ര എല്‍എ സ്പഷ്യല്‍ തഹസില്‍ദാര്‍ മോഹന്‍ദാസ്, എല്‍ എ എന്‍ എച്ച് എസ് തഹസില്‍ദാര്‍ ജോണ്‍സ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.