നെല്ലിയാമ്പതിയില്‍ കാട്ടാന ഗതാഗതം തടസ്സപ്പെടുത്തുന്നത് പതിവാകുന്നു

Posted on: December 10, 2015 9:44 am | Last updated: December 10, 2015 at 9:44 am

നെല്ലിയാമ്പതി: നെന്മാറ-നെല്ലിയാമ്പതി റോഡില്‍ കാട്ടാനകള്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത് പതിവായി. ഈ മാസം മൂന്നാമത്തെ തവണയാണ് കാട്ടാന കൈകാട്ടിക്ക് സമീപമുള്ള അയ്യപ്പന്‍ ക്ഷേത്രത്തിന് അടുത്തുള്ള വളവില്‍ ടാര്‍ റോഡില്‍ നിലയുറപ്പിച്ചത് ഗതാഗതതടസ്സത്തിനിടയാക്കി.
ഇന്നലെ രണ്ട് പ്രാവശ്യമാണ് മണിക്കൂറുകളോളം കാട്ടാന ഗതാഗതതടസ്സമുണ്ടാക്കിയത്. ഗതാഗതതടസ്സത്തെ തുടര്‍ന്ന് നെഞ്ചു വേദനയെ തുടര്‍ന്ന് ആംബുലന്‍സ് സെന്റിലേക്ക് പോയ തേനിപ്പാടി ഗോപാലനും മണിക്കുറോളം കുടുങ്ങി.
പോലീസും വനവകുപ്പ് ജീവനക്കാരും എത്തിയാണ് ആനയെ കാട്ടിലേക്ക് കയറ്റിയതോടെയാണ് രാവിലെ 11.30മുതല്‍ വൈകീട്ട് അഞ്ചര വരെയുള്ള ഗതാഗതതടസ്സത്തിന് വിരാമമായത്.