ദേശീയ സ്‌കൂള്‍ ഗെയിംസ് ഏറ്റെടുക്കാനാകില്ലെന്ന് കേരളം

Posted on: December 9, 2015 3:11 pm | Last updated: December 9, 2015 at 3:11 pm
SHARE

athleticsതിരുവനന്തപുരം: ദേശീയ സ്‌കൂള്‍ ഗെയിംസ് ഏറ്റെടുക്കാനാകില്ലെന്ന് കേരളം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഗെയിംസ് ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഗെയിംസ് നടത്താന്‍ ഉദ്ദേശിക്കുന്ന സമയം കേരളത്തില്‍ എസ് എസ് എല്‍ സി പരീക്ഷ നടക്കുന്ന സമയമാണ്. ഇതിന് പുറമെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും നടക്കേണ്ടതുള്ളതിനാല്‍ ഗെയിംസ് തല്‍ക്കാലം ഏറ്റെടുക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

മഹാരാഷ്ട്രയാണ് ഇത്തവണ ഗെയിംസിന് ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ കായികമേള നടത്താനുള്ള മഹാരാഷ്ട്രയുടെ തീരുമാനം വിവാദമായതോടെ അവര്‍ പിന്‍മാറി. തുടര്‍ന്നാണ് കേരളത്തില്‍ നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.