കൂപ്പുകൈ ബിഡിജെഎസിന്റെ ചിഹ്നമാക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും: സുധീരന്‍

Posted on: December 9, 2015 11:43 am | Last updated: December 9, 2015 at 3:01 pm

sudheeranതിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനയുടെ ചിഹ്നമായി കൂപ്പുകൈ കൊണ്ടുവരാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കൈപ്പത്തി കോണ്‍ഗ്രസിന്റെ ചിഹ്നമാണ്. അതിനോട് സാദൃശ്യമുള്ള ചിഹ്നത്തിന് ആരു ശ്രമിച്ചാലും തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും സുധീരന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സുധീരന്‍ പറഞ്ഞു. കേരളത്തോട് അനീതിയാണ് കേന്ദ്രം ചെയ്യുന്നത്. മുല്ലപ്പെരിയാറിലെ ജനങ്ങളെ അവഗണിക്കുന്ന നിലപാട് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.