മുല്ലപ്പെരിയാര്‍: ഒരു സ്പില്‍വേ ഷട്ടര്‍ അടച്ചു

Posted on: December 9, 2015 10:01 am | Last updated: December 9, 2015 at 12:00 pm
SHARE

Mullaperiyar_dam_859317f

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില ചൊവ്വാഴ്ച തുറന്ന മൂന്ന് സ്പില്‍വേ ഷട്ടറുകളില്‍ ഒന്ന് തമിഴ്‌നാട് അടച്ചു. അണക്കെട്ടിലെ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണിത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 141.7 അടിയാണ്. ഇന്നലെ ഉച്ചയോടെയാണ് എട്ട് സ്പില്‍വേ ഷട്ടറുകളില്‍ മൂന്നെണ്ണം തുറന്നത്.

റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മുല്ലപ്പെരിയാര്‍ അണക്കെട്ടും പെരിയാറിന്റെ തീരപ്രദേശങ്ങളും ഇന്ന് സന്ദര്‍ശിക്കും. അണക്കെട്ടിലെ ജലനിരപ്പ് 141 അടിയാക്കി നിലനിര്‍ത്താന്‍ കേരളവും തമിഴ്‌നാടും താല്‍ക്കാലിക ധാരണയായിട്ടുണ്ട്. ഇന്നലെ തേനി ജില്ലാ കലക്ടറും ഇടുക്കി ജില്ലാ കലക്ടറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here