വെള്ളാപ്പള്ളി നടേശനും വി.മുരളീധരനും കൂടിക്കാഴ്ച നടത്തി

Posted on: December 8, 2015 6:45 pm | Last updated: December 8, 2015 at 6:45 pm
SHARE

vellappally-muraleedharanആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.

നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി പ്ലീനം വിളിച്ചുചേര്‍ക്കുമെന്നും ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്നും വെള്ളാപ്പള്ളി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ആയിരിക്കുമോ ബിഡിജെഎസിന്റെ നേതൃത്വത്തില്‍ എന്ന ചോദ്യത്തിനു അങ്ങനെയാണെങ്കില്‍ തന്റെ കുടുംബം പാര്‍ട്ടിയും പിടിച്ചടക്കി എന്ന് എഴുതാനല്ലേ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപനം മാത്രമല്ലേ നടന്നിട്ടുള്ളൂ. ഇനിയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here