മില്‍മയില്‍ ബുധനാഴ്ച മുതല്‍ തൊഴിലാളി പണിമുടക്ക്‌

Posted on: December 8, 2015 6:36 pm | Last updated: December 9, 2015 at 12:00 pm

milmaതിരുവനന്തപുരം:മില്‍മയില്‍ ബുധനാഴ്ച മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച പെന്‍ഷന്‍ പദ്ധതി മാനേജ്‌മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ട്രേഡ് യൂണിയന്‍ പ്രതിനിധികളും മാനേജ്‌മെന്റുമായി ഇന്നു നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ഇതേതുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.പണിമുടക്കില്‍ സംസ്ഥാനത്തെ മില്‍മയുടെ മുഴുവന്‍ പ്ലാന്റുകളും സ്തംഭിക്കും.