സംസ്ഥാന സ്‌കൂള്‍ കായിക മേള: എറണാകുളത്തിന് കിരീടം

>>ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവാണ് മേളയുടെ താരം >>130 പോയിന്റുമായി കോഴിക്കോടിന് മൂന്നാം സ്ഥാനം >>കായികമേളയില്‍ 24 മീറ്റ് റെക്കോര്‍ഡുകള്‍ >>മാര്‍ബേസില്‍(91പോയിന്റ്) ചാമ്പ്യന്മാര്‍; പാലക്കാട് പറളി സ്‌കൂളിന(86പോയിന്റ്്) രണ്ടാം സ്ഥാനം,കല്ലടി എച്ച്,എസ്എസിന് മൂന്നാം സ്ഥാനം.
Posted on: December 8, 2015 4:10 pm | Last updated: December 9, 2015 at 9:27 am

2 aneeshmathew snr polvaltകോഴിക്കോട്: 59-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 241 പോയിന്റുമായി എറണാംകുളത്തിന് കിരീടം. 25 സ്വര്‍ണവും, 28 വെള്ളിയും, 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളം കിരീടത്തില്‍ മുത്തമിട്ടത്. 24 സ്വര്‍ണവും, 24 വെള്ളിയും, 20 വെങ്കലവുമായി 229 പോയിന്റോടെയാണ് പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത്.

സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളാണ് ചാമ്പ്യന്‍മാരായത്. പാലക്കാട് പറളി സ്‌കൂളുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് മാര്‍ ബേസില്‍ കിരീടം ചൂടിയത്. 91 പോയിന്റ് നേടിയ മാര്‍ ബേസിലിനു പിന്നിലായി 86 പോയിന്റോടെ പറളി രണ്ടാം സ്ഥാനത്തെത്തി. 800 മീറ്ററില്‍ അനുമോള്‍ വെള്ളി നേടിയതോടെയാണ് മാര്‍ ബേസില്‍ കിരീടം ഉറപ്പിച്ചത്. ഒന്‍പത് സ്വര്‍ണവും 13 വെള്ളിയും ഏഴ് വെങ്കലവും നേടിയാണ് മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം തിരിച്ചുപിടിച്ചത്.

ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവാണ് മേളയുടെ താരം. മൂന്ന് വ്യക്തിഗത ഇനങ്ങളില്‍ ഉള്‍പ്പെടെ നാല് സ്വര്‍ണം നേടിയാണ് ജിസ്‌ന മേളയുടെ താരമായത്.