പാലക്കാട് വന്‍ കുഴല്‍പ്പണവേട്ട; രണ്ടരക്കോടി രൂപ പിടിച്ചെടുത്തു

Posted on: December 8, 2015 10:55 am | Last updated: December 8, 2015 at 12:24 pm

rupees countingപാലക്കാട്: ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന കുഴല്‍പ്പണം പാലക്കാട് റെയില്‍വേ സ്റ്റേഷന് സമീപം പിടികൂടി. ഐലന്‍ഡ് എക്‌സ്പ്രസില്‍ കടത്തികൊണ്ടുവന്ന രണ്ടരക്കോടി രൂപയാണ് അധികൃതര്‍ പിടികൂടിയത്. റെയില്‍വേ സ്റ്റേഷനിലെത്തിച്ച പണം കാറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കവേയാണ് പിടികൂടിയത്. സംഭവത്തില്‍ കൊടുവള്ളി സ്വദേശികളായ സക്കീര്‍ ഹുസൈന്‍, ഷെഫീഖ്, ഷബീര്‍ അലി, പെരിന്തല്‍മണ്ണ സ്വദേശി ഷംസുദ്ദീന്‍ എന്നിവരെ പൊലീസ് പിടികൂടി. പ്രതികളെ പാലക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു.