ജയിലില്‍ സുഖസൗകര്യങ്ങള്‍ക്ക് സുബ്രതോറോയ് ചെലവാക്കിയത് 1.23 കോടി

Posted on: December 8, 2015 5:45 am | Last updated: December 7, 2015 at 11:46 pm

subratha-royന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിഞ്ഞ ഒരു വര്‍ഷം പ്രത്യേക സൗകര്യങ്ങള്‍ ഉപയോഗിച്ചതിന് സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതോ റോയ് ജയില്‍ വകുപ്പില്‍ അടച്ചത് 1.23 കോടി രൂപ. ഇത്രയും തുക ജയിലിലെ 200 അന്തേവാസികളുടെ ചെലവിന് പര്യാപ്തമാണ്. നിക്ഷേപകരില്‍ നിന്ന് അനധികൃതമായി സ്വരൂപിച്ച 20,000 കോടി രൂപ പലിശ സഹിതം തിരിച്ച് നല്‍കാനുള്ള കോടതി നിര്‍ദേശം അനുസരിക്കാതിരുന്നതിന് 2014 മാര്‍ച്ച് നാലിനാണ് സുബ്രത റോയിയെ ശിക്ഷിച്ച് തിഹാര്‍ ജയിലിലടച്ചത്. ഡയറക്ടര്‍മാരായ അശോക് റോയ് ചൗധരി, രവിശങ്കര്‍ ദുബെ എന്നിവരും ജയിലിലാണ്. നേരത്തെ പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ച റോയിയെ നവംബറില്‍ സാധാരണ സെല്ലിലേക്ക് മാറ്റി.