രാജ്യത്തെ 257 നദികള്‍ മലിനമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

Posted on: December 8, 2015 5:23 am | Last updated: December 7, 2015 at 11:24 pm

ന്യൂഡല്‍ഹി: ബയോ- കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് അളവ് അനുസരിച്ച് രാജ്യത്തെ 257 നദികള്‍ പൂര്‍ണമായി മലിനീകരിക്കപ്പെട്ടതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ഇന്ത്യന്‍ സ്‌പൈസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ സഹായത്തോടെ ദേശീയ ജലകമ്മീഷന്‍ 15, 615 നദികളില്‍ നടത്തിയ പഠനത്തിലാണ് 257 നദികള്‍ മലിനീകരക്കപ്പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ദേശീയ മാലിന്യ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ രാജ്യത്തെ പ്രമുഖ നദികള്‍ ഉള്‍പ്പെടെ 302 നദികള്‍ മലിനീകരിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍. സംസ്ഥാന സര്‍ക്കാറുകള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നദികള്‍ മലിനാമാകുന്നത് തടയുന്നതിന് വലിയ ഉത്തരവാദിത്വങ്ങളുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.