സുന്നീവോയ്‌സ് പ്രചാരണ കാലത്തിനു ജില്ലയില്‍ തുടക്കമായി

Posted on: December 7, 2015 11:02 pm | Last updated: December 7, 2015 at 11:02 pm

sunni voiceകാസര്‍കോട്: വായനയുടെ ആദര്‍ശക്കരുത്ത് എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ആചരിക്കുന്ന സുന്നീവോയ്‌സ് പ്രചാരണകാലത്തിനു തുടക്കമായി.
ജില്ലയില്‍ പുതിയ ഒരുലക്ഷം പേരെ വരിക്കാരായി ചേര്‍ക്കാന്‍ ജില്ലാ എസ് വൈ എസ് ദഅ്‌വകാര്യ സമിതി പദ്ധതികളാവിഷ്‌കരിച്ചു. ക്യാമ്പയിന്‍ ഭാഗമായി സോണ്‍തലങ്ങളില്‍ നടന്നുവരുന്ന ശില്‍പശാലകള്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ബദിയഡുക്ക, മുള്ളേരിയ, ബേഡകം, ചെറുവത്തൂര്‍, പരപ്പ, തൃക്കരിപ്പൂര്‍ എന്നീ സോണുകളില്‍ പൂര്‍ത്തിയായി. ഉപ്പള സോണ്‍ ശില്‍പശാല ഇന്ന് കൈക്കമ്പയിലും ഉദുമ സോണ്‍ ശില്‍പശാല നാളെ വൈകിട്ട് നാലുമണിക്ക് പെരിയാട്ടടുക്കം കേരള മുസ്‌ലിം ജമാഅത്ത് ഓഫീസിലും നടക്കും. ഹൊസ്ദുര്‍ഗ് സോണ്‍ ശില്‍പശാല 11ന് മൂന്നുമണിക്ക് അലാമിപ്പള്ളി സുന്നി സെന്ററിലും നടക്കും. പുതിയ സാരഥികളുടെ നേതൃത്വത്തില്‍ സുന്നിവോയസ് പ്രചാരണ കാല പദ്ധതികളുടെ വിജയത്തിനായി യൂനിറ്റുകളില്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങി.