ദക്ഷിണാഫ്രിക്കക്ക് എതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; എെസിസി റാങ്കിംഗില്‍ രണ്ടാമത്

Posted on: December 7, 2015 3:54 pm | Last updated: December 7, 2015 at 3:56 pm
SHARE

iNDIA VS SOUTH AFRICAന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. കളിയുടെ അഞ്ചാം ദിവസമായ ഇന്ന് രവിചന്ദ്രന്‍ അശ്വിനും (5/61) രവീന്ദ്ര ജഡേജയും (2/26) പുറത്തെടുത്ത ബൗളിംഗ് മികവില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി വീണു. ഫലം 337 റണ്‍സിന് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇൗ വിജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. ഒരു ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു.

അഞ്ച് വിക്കറ്റിന് 136 റണ്‍സെന്ന നിലയില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ദക്ഷിണാഫ്രിക്ക പിന്നീട് കളി തുടര്‍ന്നപ്പോള്‍ തകര്‍ന്നടിയുന്നതാണ് കണ്ടത്. ഡി വില്ല്യേഴ്‌സ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ദക്ഷണാഫ്രിക്ക തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്. നാല് വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍വെച്ചാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here