Connect with us

International

300 വര്‍ഷം മുമ്പ് വന്‍ നിധിശേഖരവുമായി മുങ്ങിയ കപ്പല്‍ കണ്ടെത്തി

Published

|

Last Updated

കപ്പലിന്റെ അവശിഷ്ടങ്ങള്‍

ബൊഗോട്ട (കൊളംബിയ): മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍ നിധിശേഖരവുമായി കടലില്‍ മുങ്ങിയ കപ്പലിന്റെ അവിശിഷ്ടങ്ങള്‍ കണ്ടെത്തി. സ്പാനിഷ് കപ്പലായ സാന്‍ജോസിന്റെ അവശിഷ്ടങ്ങളാണ് കരീബിയന്‍ തീരത്ത് കണ്ടെത്തിയത്. നൂറ് കോടി ഡോളര്‍ വില മതിക്കുന്ന നിധിശേഖരവുമായി പുറപ്പെട്ട കപ്പല്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലിന്റെ ആക്രമണത്തില്‍ തകരുകയായിരുന്നു. 1708ലാണ് സംഭവം. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മനുവല്‍ സന്റോസ് ട്വിറ്ററിലൂടെയാണ് കപ്പല്‍ കണ്ടെത്തിയതായി അറിയിച്ചത്. കപ്പല്‍ കണ്ടെത്തിയ യഥാര്‍ഥ സ്ഥലം പുറത്തുവിട്ടിട്ടില്ല.

Spanish ship 2

സ്വര്‍ണം, വെള്ളി, രത്‌നം തുടങ്ങിയവയുടെ വന്‍ ശേഖരമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സ്‌പെയിന്‍ രാജാവിന് നല്‍കാന്‍ തെക്കന്‍ അമേരിക്കയിലെ കോളനികളില്‍ നിന്ന് ശേഖരിച്ചതായിരുന്നു ഈ നിധികള്‍. ബ്രിട്ടീഷുകാര്‍ക്ക് എതിരായ യുദ്ധത്തില്‍ സ്‌പെയിനി് സാമ്പത്തിക സഹായം നല്‍കുന്നതിന് വേണ്ടിയാണ് നിധിശേഖരിച്ചത്.

Latest