വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്ന് മഅ്ദനിയുടെ സത്യവാങ്മൂലം

Posted on: December 6, 2015 9:58 am | Last updated: December 6, 2015 at 7:14 pm
SHARE

abdunnasar madaniന്യൂഡല്‍ഹി: ബംഗളുരു സ്‌ഫോടനക്കേസില്‍ കര്‍ണാടക സര്‍ക്കാര്‍ വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് മഅ്ദനി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മതാപിതാക്കളെ സന്ദര്‍ശിക്കാനും കേരളത്തില്‍ ചികിത്സ തേടാനും അനുവദിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

വിചാരണ നേരിടുന്ന ഒന്‍പത് കേസുകളും ഒന്നിപ്പിക്കുന്നതിന് നിയമ തടസ്സങ്ങളില്ല. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഇതിനു സമ്മതിക്കാത്തത് ദുരുദ്ദേശ്യപരമാണെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here