തിരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകുമെന്ന് മാണി

Posted on: December 5, 2015 7:11 pm | Last updated: December 6, 2015 at 12:49 am

km maniകോട്ടയം: തിരഞ്ഞെടുപ്പ് ഫണ്ട്എന്ന പേരില്‍ പണം നല്‍കിയാല്‍ അതെങ്ങനെ കൈക്കുലിയാകുമെന്ന് കെ എം മാണി. കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് ഏട്ട് ബാറുകള്‍ നഷ്ടപ്പെട്ട ആര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാലായില്‍ കൊണ്ടുപോയി കെ എം മാണിക്ക് പണം നല്‍കിയെന്നാണ് പറഞ്ഞത്. എനിക്ക് ആരെങ്കിലും പണം തരുകയോ ഞാന്‍ വാങ്ങുകയോ ചെയ്തിട്ടില്ല. ഇനി അങ്ങനെ പണം തന്നിട്ടുണ്ടെങ്കില്‍ തന്നെ തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നതില്‍ നിയപരമായി തെറ്റില്ല.
ഇതിന്റെ പേരില്‍ എഫ് ഐ ആര്‍ എടുക്കേണ്ട ആവശ്യമില്ല. ഒരു പേരിലും ഞാന്‍ പണം വാങ്ങിയിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും അദേഹം പറഞ്ഞു. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരമെന്ന് ആഗ്രഹമൊന്നുമില്ല. എന്നാല്‍ കേസില്‍ തനിക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം മാറികിട്ടണമെന്ന് ആഗ്രഹമുണ്ട്. ഇതിലൂടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്താനൊന്നും ആലോചിക്കുന്നില്ല. വെറുമൊരു ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ എഫ് ഐ ആര്‍ ഇടേണ്ട ആവശ്യമുണ്ടായിരുന്നില്ല. കേസില്‍ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയിട്ടും പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചു. എനിക്ക് ഇതിലൊന്നും പരാതിയില്ല. എന്റെ അഭാവത്തിലാണ് ഹൈക്കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായത്. ഇതിന്റെ പേരില്‍ രാജിവെക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കോടതി എന്നെ കുറ്റപ്പെടുത്തിയൊന്നും പറഞ്ഞിട്ടില്ല.
വെറുതെയൊരു കമന്റ് കോടതി പറയുകയായിരുന്നു. രാജിവെച്ചത് മനസാക്ഷിക്കനുസരിച്ചാണ്. മന്ത്രി സ്ഥാനം രാജിവെച്ചതില്‍ വിഷമമില്ലന്നും അദേഹം പറഞ്ഞു. നിയമസഭ പ്രവേശന സുവര്‍ണജൂബിലിയുടെ ഭാഗമായി നടന്ന സ്വീകരണ സമ്മേളനത്തില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ ഇസഡ് കുഞ്ചറിയ അധ്യക്ഷത വഹിച്ചു.