Connect with us

Palakkad

ചിറ്റൂരില്‍ ഹെക്ടര്‍ കണക്കിന് നെല്‍കൃഷി നാശത്തിലേക്ക്‌

Published

|

Last Updated

പാലക്കാട്: ചിറ്റൂര്‍ പുഴ ആയക്കെട്ടിലെ വണ്ടിത്താവളം, പട്ടഞ്ചേരി, പെരുവെമ്പ്, ഓലശേരി, പൊല്‍പ്പുള്ളി, കൊടുവായൂര്‍, പല്ലശേന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായതായി ദേശീയ കര്‍ഷക സമാജം ജില്ലാ ഭരണ സമിതിയോഗം അഭിപ്രായപ്പെട്ടു. തുലാവര്‍ഷം പിന്‍വാങ്ങുകകയും ജലവിതരണത്തില്‍ അപാകതകള്‍ കടന്ന് കൂടിയതും ജലക്ഷാമത്തിന് ആക്കം വര്‍ധിപ്പിക്കുകയാണുണ്ടായത്.
പറമ്പിക്കുളം- ആളിയാര്‍ മേഖലയില്‍ സാമാന്യം നല്ല മഴ ലഭിക്കുകയുണ്ടായെങ്കിലും ചിറ്റൂര്‍ മേഖലയിലേക്ക് ആവശ്യമായ ജലം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. ചിറ്റൂര്‍ പുഴയില്‍ കൂടി ഒഴുകി പോയ അധികജലം പോലും മൂലത്തറക്ക് താഴെയുള്ള ഡാമുകളില്‍ നിറക്കുവാനും കഴിഞ്ഞില്ല.ചില പ്രദേശങ്ങളിലാണെങ്കില്‍ ജലം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടാം വിളയിറക്കാനും കഴിഞ്ഞില്ല. പറമ്പിക്കുളം – ആളിയാര്‍ നദിജല കരാര്‍ പ്രകാരം ഈ ജലവര്‍ഷത്തില്‍ നമുക്ക് ഇനിയും 4.750 ടി എം സി ജലം ലഭിക്കാനുണ്ട്.
മഴയില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം ലഭ്യമായെങ്കില്‍ മാത്രമേ പദ്ധതി പ്രദേശത്തെ ജല പ്രശ്‌നം ലഭിക്കാനുണ്ട്. മഴയില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം ലഭിക്കാന്‍ ഇനിയും കാലതാമസം നേരിട്ടാല്‍ ചിറ്റൂര്‍ പുഴ പദ്ധതിപ്രദേശത്തെ 1800 ഹെക്ടര്‍ നെല്‍ കൃഷി പൂര്‍ണ്ണമായും നശിക്കും.
ജലസേചന വിഭാഗം ഉദ്യോഗസ്ഥമാര്‍ക്ക് പദ്ധതി പ്രദേശത്തെ സംബന്ധിച്ചുള്ള ധാരണ പിശകാണ് ഇപ്പോഴുണ്ടായിട്ടുള്ള ജലക്ഷാമം, ഇതിന് പരിഹാരം കാണണം. ജില്ലാ പ്രസിഡന്റ് കെ എ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, സി എസ് ഭഗവല്‍ദാസ്, മാവുക്കാട് പഴന്നന്‍, എസ് ഭരതരാജന്‍, എ അപ്പുക്കുട്ടന്‍ പ്രസംഗിച്ചു.

Latest